തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 100 കിലോയിലധികം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Read Also: മേക്ക് ഇൻ ഇന്ത്യയുടെ കരുത്ത്: സമുദ്ര സേനയ്ക്ക് ശക്തി പകരാൻ ‘ഐഎന്‍എസ് വിക്രാന്ത്’, അറിയേണ്ടതെല്ലാം
രാവിലെ പൂജപ്പുരയിൽ നിന്ന് കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ചാക്കയിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
തമിഴ്‌നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി എത്തിച്ച കഞ്ചാവ് ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് വിൽപ്പന നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാർത്ഥങ്ങളും വിൽപ്പനയ്‌ക്കെത്തുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പോലീസ് നഗരത്തിൽ പരിശോധന കർശനമാക്കിയത്.
Post Your Comments