തൃശൂര്‍: റാസ്പുടിന്‍ ഡാന്‍സിലൂടെ പ്രശസ്തയായ താരമാണ് ജാനകി ഓം കുമാർ.മെഡിക്കല്‍ വിദ്യാര്‍ഥിയായ നവീന്‍ റസാഖിനൊപ്പം ജാനകി ഓംകുമാർ ചുവടുവച്ച റാസ്പുടിന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വെറും 30 മിനിറ്റ് ഡാന്‍സ് വീഡിയോ കൊണ്ട് ലോകത്താകമാനം ആരാധകരെ സ്വന്തമാക്കിയ നവീനും ജാനകിയ്ക്കും നേരെ വിമർശനവും ചിലർ ഉയർത്തിയിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകര്‍ ജാനകിയ്ക്കുണ്ട്. ഇപ്പോള്‍ പുതിയ ഡാന്‍സുമായി എത്തിയിരിക്കുകയാണ് താരം. ദുവ ലിപയുടെ ലേവിറ്റിംഗ് എന്ന ഗാനത്തിന് ക്ലാസിക്കൽ ചുവടു വച്ചുകൊണ്ടാണ് ജാനകി വീണ്ടുമെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ആരാധകർ ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
Post Your Comments