Latest NewsNewsIndia

ഒരു സാധാരണക്കാരനായ താൻ പരമോന്നത പദവിയിലെത്തുമെന്ന് കരുതിയില്ല: അത് സാധ്യമാക്കിയത് എന്തെന്ന് വെളിപ്പെടുത്തി രാഷ്ട്രപതി

കാൺപൂർ: തന്നെപ്പോലെ ഒരു സാധാരണക്കാരൻ രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനമാണ് അത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലുള്ള തന്റെ ജന്മനാട് സന്ദർശിക്കാനെത്തിയതായിരുന്നു രാഷ്ട്രപതി.

Read Also: കോണ്‍ഗ്രസുകാരായ നടന്‍മാരെ കടന്നാക്രമിക്കുന്നത് സിപിഎമ്മിന്റെ ശൈലി ,അത് ഇനി ഇവിടെ പറ്റില്ല : കെ.സുധാകരന്റെ മുന്നറിയിപ്പ്

ഉത്തർപ്രദേശിലെ പൗരഖാണ് രാഷ്ട്രപതിയുടെ ജന്മദേശം. ജന്മനാടിന്റെ പ്രചോദനമാണ് ഹൈക്കോടതിയിൽ നിന്ന് സുപ്രീം കോടതിയിലേക്കും സുപ്രീം കോടതിയിൽ നിന്ന് രാജ്യസഭയിലേക്കും രാജ്യസഭയിൽ നിന്ന് രാജ്ഭവനിലേക്കും രാജ്ഭവനിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കും തന്നെ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. ഈ അവസരത്തിൽ, രാജ്യത്തെ സ്വാതന്ത്ര്യ സമരസേനാനികളേയും ഭരണഘടനയുടെ കരട് സമിതിയേയും അവരുടെ ത്യാഗത്തിന്റേയും സംഭാവനയുടേയും പേരിൽ നമിക്കുന്നുവെന്ന് രാംനാഥ് കോവിന്ദ് വ്യക്തമാക്കി. താൻ എവിടെയെങ്കിലും എത്തിച്ചേർന്നെങ്കിൽ അതിന്റെ ബഹുമതി ഈ ഗ്രാമത്തിന്റെ മണ്ണിനും എല്ലാവരുടെയും സ്നേഹത്തിനും അനുഗ്രഹത്തിനുമാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഭര്‍തൃപീഡനം: കൊല്ലത്ത് മറ്റൊരു യുവതി കൂടി ജീവനൊടുക്കി: ഭർത്താവ് ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button