Latest NewsNewsIndia

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ പ്രശ്‌നപരിഹാരത്തിന് തയ്യാറെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ രംഗത്ത് എത്തിയത്. നിയമങ്ങളിലെ വ്യവസ്ഥകളില്‍ വിയോജിപ്പുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും തയ്യാറാണെന്നും കൃഷിമന്ത്രി പറഞ്ഞു.

Read Also : സി പി ഐ എം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയ്ക്ക് ഡിവൈഎഫ്‌ഐ സംരക്ഷണം നൽകുന്നു

‘എല്ലാ കര്‍ഷക സംഘടനകളോടും പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ചര്‍ച്ചചെയ്യാനും പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്’ -തോമര്‍ ട്വീറ്റ് ചെയ്തു. കൂടാതെ കര്‍ഷകസംഘടനകളോട് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയും പോസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഈ നിയമത്തെ പിന്തുണക്കുന്നുവെന്നും കര്‍ഷക സംഘടനകള്‍ക്ക് നിയമത്തിന്റെ വ്യവസ്ഥകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ അവ ശ്രദ്ധിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button