പാലക്കാട്: പേരിനൊപ്പം ജാതിപ്പേര് വാലായി ചേർക്കുന്നത് അപരിഷ്കൃതമാണെന്ന ഇടതുപക്ഷ സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള, സി അച്യുത മേനോൻ, പി കെ വാസുദേവൻ നായർ, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ഇ ചന്ദ്രശേഖരൻ നായർ, ടി ശിവദാസ മേനോൻ, കെ സുരേഷ് കുറുപ്പ്, എസ് രാമചന്ദ്രൻ പിള്ള, ബുദ്ധദേബ് ഭട്ടാചാർജി, തുടങ്ങി പേരിനൊപ്പം ജാതിപ്പേര് ചേർത്ത ഇടത് നേതാക്കന്മാർ അപരിഷ്കൃതരാണോ എന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് വാലായി ചേർക്കുന്ന സ്ത്രീകൾ മാനസിക അടിമത്തം പേറുന്നു എന്നും ചെറിയാൻ ഫിലിപ്പ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇടത് വനിതാ നേതാക്കളായ സുശീല ഗോപാലൻ, ആനി രാജ, ഭാർഗവി തങ്കപ്പൻ, വീണ ജോർജ്, ദലീമ ജോജോ തുടങ്ങിയവർ മാനസിക അടിമത്തം പേറുന്നവർ ആണോ എന്നും ശ്രീജിത്ത് ചോദിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഭര്തൃപീഡനം: കൊല്ലത്ത് മറ്റൊരു യുവതി കൂടി ജീവനൊടുക്കി: ഭർത്താവ് ഒളിവിൽ
ചെറിയാൻ ഫിലിപ്പിന്റെ രണ്ട് പ്രസ്താവനകൾ:
[1] പേരിനൊപ്പം ജാതിപ്പേര് വാലായി ചേർക്കുന്നത് അപരിഷ്കൃതമാണ്.
അയ്യോ. അപ്പോൾ ഇഎംഎസ് നമ്പൂതിരിപ്പാട്, പി കൃഷ്ണപിള്ള, സി അച്യുത മേനോൻ, പി കെ വാസുദേവൻ നായർ, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ഇ ചന്ദ്രശേഖരൻ നായർ, ടി ശിവദാസ മേനോൻ, കെ സുരേഷ് കുറുപ്പ്, എസ് രാമചന്ദ്രൻ പിള്ള, ബുദ്ധദേബ് ഭട്ടാചാർജി, പോളിറ്റ്ബ്യുറോയിലെ നിലോത്പൽ ബസു, ബിമൻ ബോസ്, തപൻ സെൻ എന്നിവരോ??
[2] സ്വന്തം പേരിനൊപ്പം ഭർത്താവിന്റെ പേര് വാലായി ചേർക്കുന്ന സ്ത്രീകൾ മാനസിക അടിമത്തം പേറുന്നു.
അയ്യോ. അപ്പോൾ സുശീല ഗോപാലൻ, ആനി രാജ, ഭാർഗവി തങ്കപ്പൻ, വീണ ജോർജ്, ദലീമ ജോജോ എന്നിവരോ??
Post Your Comments