KeralaLatest NewsNews

പ്രളയ സെസ് : പിണറായി സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചെടുത്തത് 1705 കോടി, കണക്കുകൾ പുറത്ത്

തിരുവനന്തപുരം : സംസ്ഥാന സർക്കാർ 2019 ആഗസ്ത് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. വർഷം 600 കോടി വീതം ലക്ഷ്യമിട്ട് , 2 വർഷം കൊണ്ട് 1200 കോടി സമാഹരിക്കുകയായിരുന്നു ലക്ഷ്യം. പ്രളയ പുനർനിർമാണത്തിന് പണം തേടിയാണ് സർക്കാർ പുതിയ മാർഗം കണ്ടെത്തിയത്. എന്നാൽ സംസ്ഥാന സർക്കാർ രണ്ടുവർഷംകൊണ്ട് പിരിച്ചെടുത്തത് 1705 കോടിയാണ്.

Read Also : ഏറ്റവും കുറഞ്ഞ വിലയിൽ ഗൂഗിൾ -ജിയോ 4 ജി സ്മാർട്ട് ഫോൺ എത്തി  

മാർച്ച് മാസം വരെയുള്ള കണക്കാണ് നിയമസഭയിൽ സണ്ണിജോസഫ് എംഎൽഎയുടെ ചോദ്യത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടിയായി നൽകിയത്. ജൂലൈ വരെയുള്ള കണക്കു കൂടിച്ചേരുമ്പോൾ 2000 കോടിയോളം ഈ ഇനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.

12%, 18%, 28% നിരക്കില്‍ ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്കായിരുന്നു ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കു കാല്‍ ശതമാനമായിരുന്നു സെസ്. ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രെയിന്‍ ടിക്കറ്റുകളെ സെസില്‍നിന്നു ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button