KeralaLatest NewsNews

തിരുവല്ലയിൽ പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല : തുകലശ്ശേരി മാക് ഫാസ്റ്റ് കോളേജിന് സമീപം തെങ്ങും പറമ്പിൽ വീട്ടിൽ പ്രിയങ്ക (17) ആണ് തൂങ്ങി മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read Also : സൗ​ജ​ന്യ ശു​ദ്ധ​ജ​ല ക​ണ​ക്ഷൻ : വീടുകളിൽ വെ​ള്ള​മെ​ത്താതെ തന്നെ ബിൽ വന്നുതുടങ്ങി  

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിലുള്ള പിതൃ സഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button