ന്യൂഡല്‍ഹി: വിമർശനങ്ങളെ മറികടന്ന് ലക്ഷദ്വീപില്‍ വമ്പന്‍ ടൂറിസം പദ്ധതിയുമായി കേന്ദ്ര സർക്കാർ. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ് ദ്വീപിലാണ് പദ്ധതി നടപ്പാക്കുന്നത്. 319 കോടി രൂപ ചെലവിലാണ് ഇവിടെ റിസോര്‍ട്ട് നിര്‍മിക്കുക. റിസോര്‍ട്ടിനായി സ്വകാര്യമേഖലക്ക് 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക് വിട്ടുകൊടുക്കും. മൂന്ന് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തത്.
Read Also: മോഷണ മുതല്‍ ഉപയോഗിച്ച് ജീവിതം ആര്‍ഭാടമാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
കടലോരത്ത് വില്ലകള്‍ നിര്‍മിക്കാന്‍ 8.53 ഹെക്ടറും വാട്ടര്‍വില്ലകള്‍ക്കായി പവിഴപ്പുറ്റുകള്‍ നിലകൊള്ളുന്ന ആറ് ഹെക്ടറുമാണ് നല്‍കുക. റിസോര്‍ട്ടില്‍ 150 വില്ലകള്‍ ഉണ്ടാകും. മാലിദ്വീപിനോട് കിടപിടിക്കുന്ന വില്ലകളാണ് ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണിത്. സ്വകാര്യ കമ്പനിക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്. പദ്ധതിയില്‍ ദ്വീപ് വാസികള്‍ക്ക് നിശ്ചിത ശതമാനം തൊഴില്‍ സംവരണം ചെയ്യണമെന്ന് മുമ്പ് നിര്‍ദേശിച്ചിരുന്നു.
Post Your Comments