Latest NewsKeralaNews

ഒരുമിച്ചിരുന്ന് മദ്യപാനവും പിന്നീട് വാക്കേറ്റവും: മകന്റെ മർദ്ദനമേറ്റ് രണ്ടാനച്ഛൻ മരിച്ചു

തിരുവനന്തപുരം: മകന്റെ മർദ്ദനമേറ്റ് രണ്ടാനച്ഛൻ മരിച്ചു. കല്ലറ പാങ്ങോടാണ് സംഭവം.ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 17-നാണ് കേസിനാസ്പദമായ സംഭവം.

Read Also: രേഷ്മക്കുള്ളത് നാലിലേറെ പ്രൊഫൈലുകൾ: കുഞ്ഞിനെ കൊലപ്പെടുത്തിയത് രേഷ്മ തന്നെ, നിന്നുകൊണ്ട് പ്രസവിച്ചു

വീടിന് സമീപത്തുള്ള സ്ഥലത്ത് വെച്ച് ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു ഷൈജുവും രണ്ടാനച്ഛൻ ലിജുവും. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നീട് തർക്കം മൂത്ത് അടിപിടിയിൽ കലാശിക്കുകയും ചെയ്തു. ഇതിനിടെ ലിജുവിന്റെ തല പിടിച്ച് ഷൈജു തറയിൽ ഇടിപ്പിച്ചു. തുടർന്ന് ലിജു അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ലിജുവിനെ ആശുപത്രിയിലെത്തിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ലിജു മരിക്കുകയായിരുന്നു. ലിജുവിന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ ഷൈജുവിനെ വെള്ളിയാഴ്ച രാത്രിയോടെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്.

Read Also: സ്ത്രീധനം തൂക്കാനുള്ള ത്രാസ് ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കുന്നു; മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരില്‍ പ്രതീക്ഷയെന്ന് നടൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button