കൽപ്പറ്റ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. തന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ ഒരിക്കലും ജോസഫൈൻ തയ്യാറായിട്ടില്ലെന്ന് ലൂസി കളപ്പുര പറഞ്ഞു. തന്നെ സ്റ്റുപ്പിഡ് എന്ന് പരസ്യമായി വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത്.
സിസ്റ്ററിനെ സഭയിൽ നിന്ന് പുറത്താക്കിയതല്ലേ സിസ്റ്റർ തെറ്റല്ലേ ചെയ്തത് എന്നും അവർ ചോദിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ലെന്ന് വിമർശിച്ച സിസ്റ്റർ, ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരെയാണ് പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
Post Your Comments