KeralaLatest NewsNews

മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി

വയനാട്: മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ച് സിസ്റ്റർ ലൂസി കളപ്പുര സത്യാഗ്രഹ സമരം തുടങ്ങി. വയനാട് കാരയ്ക്കാമല എഫ്.സി.സി കോൺവെന്റിലാണ് സമരം. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.

മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button