MollywoodLatest NewsKeralaCinemaNewsEntertainmentCrime

സ്ത്രീധനം തൂക്കാനുള്ള ത്രാസ് ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കുന്നു; മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരില്‍ പ്രതീക്ഷയെന്ന് നടൻ

കളമശ്ശേരി: കൊല്ലത്ത് സ്ത്രീധന പീഡനം മൂലം വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് നടൻ സലിം കുമാർ. സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി മനസില്‍ സൂക്ഷിക്കുന്ന സ്ത്രീധനത്തിന്റെ തുലാസ് നീക്കം ചെയ്താലേ അതിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുകയുള്ളൂവെന്ന് താരം വ്യക്തമാക്കി.

‘വളരെ അഭിമാനത്തോടെയാണ് ഞാന്‍ ഈ വേദിയില്‍ നില്‍ക്കുന്നത്. പറവൂരില്‍ നിന്ന് കളമശ്ശേരിയിലേക്കുള്ള യാത്രയില്‍ വലിയ പ്രതീക്ഷയുണ്ട്. കാരണം ഡിവൈഎഫ്‌ഐ എന്ന പ്രസ്ഥാനം ഈ ഉദ്യമം ഏറ്റെടുത്ത് അത് നടപ്പിലാക്കുമ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയില്‍ എത്തിച്ചേരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിന്റെ കാഴ്ചപ്പാടുകള്‍ മാറാനുണ്ട്. ഡിവൈഎഫ് പോലൊരു പ്രസ്ഥാനം ഇത് ഏറ്റെടുക്കുമ്പോള്‍ ഇത് മാറുമെന്ന് പ്രതീക്ഷയുണ്ട്. ഡിവൈഎഫ് ഇവിടെ കേരളത്തിന്റെ വടക്കേ അറ്റംമുതല്‍ തെക്കേ അറ്റം വരെ ചങ്ങലപിടിച്ച് അത്ഭുതം സൃഷ്ടിച്ചവരാണ്. അതിനുശേഷം മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരാണ്, ഇനി പൊളിക്കേണ്ടത് കുറച്ചു മതിലുകളാണ്. ഇവിടെ പാരമ്പര്യമായി കെട്ടിപ്പൊക്കിയ കുറേ മതിലുകള്‍ കൂടി പൊളിച്ചു കളയേണ്ടതുണ്ട്.

Also Read:‘പഴയ ഒരു രൂപയുണ്ടോ? ആയിരങ്ങൾ സമ്പാദിക്കാം’: വൈറൽ പ്രചാരണത്തിന് പിന്നിൽ

കേരളത്തിലെ 80 ലക്ഷം വീടുകളിലും കയറി വരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണ്ണം തൂക്കി വാങ്ങിക്കാനുള്ള ത്രാസ് സൂക്ഷിച്ചിട്ടുണ്ട്. ആ ത്രാസ് ആര്‍ക്കും കൊടുക്കില്ല അവര്‍. ആ ത്രാസ് പിടിച്ചു വാങ്ങിക്കുകയാണ് വേണ്ടത്. എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച ത്രാസ് ഇവിടെ ഡിവൈഎഫ്‌ഐയെ ഏല്‍പ്പിക്കുകയാണ്. ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും.

ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനേക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ കൊവിഡിന്റെ ഭീതിജനകമായ സാഹചര്യത്തില്‍ ആ പെണ്‍കുട്ടിക്ക് വീട്ടില്‍ വന്നു നില്‍ക്കാമായിരുന്നു. സൈക്യാര്‍ടിസ്റ്റിന്റെ ഉപദേശങ്ങള്‍ തേടാമായിരുന്നു. 20 ആം തിയ്യതിയാണ് ആ പെണ്‍കുട്ടി കൊല്ലപ്പെടുന്നതെങ്കില്‍ അതിന്റെ എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് ആ പെണ്‍കുട്ടി മാനസികമായി മരിച്ച് കഴിഞ്ഞിരുന്നു.’ സലിം കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button