KeralaLatest NewsIndiaNews

‘പഴയ ഒരു രൂപയുണ്ടോ? ആയിരങ്ങൾ സമ്പാദിക്കാം’: വൈറൽ പ്രചാരണത്തിന് പിന്നിൽ

കൊച്ചി: പഴയ ഒരു രൂപയുണ്ടോ? ആയിരങ്ങൾ സമ്പാദിക്കാം…, കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ കറങ്ങി നടക്കുന്ന ഒരു പരസ്യമാണിത്. എന്നാൽ ഈ പരസ്യത്തിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവർക്ക് നഷ്ടമാകുന്നത് ലക്ഷങ്ങളെന്ന് റിപ്പോർട്ട്. ഈ പരസ്യത്തിൽ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്ക് മോഹവില വാഗ്ദാനം ചെയ്യുന്നതിന് പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന് കേരള പോലീസ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഇത്തരത്തിൽ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരുരൂപ വില്‍പ്പനയ്ക്ക് വച്ച ബാംഗ്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണെന്ന് വെളിപ്പെടുത്തുകയാണ് പോലീസ്. ഓൺലൈനിലെ പരസ്യം കണ്ട് തന്‍റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പ്പനയ്ക്ക് വച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്‍ക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാർ ബന്ധപ്പെട്ടു. ആ ഓഫർ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്‍റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയും ചെയ്തു. അതേസമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ചു പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ വീട്ടമ്മ കൈമാറി. അംഭവം തട്ടിപ്പാണെന്ന് പിന്നീടാണ് മനസിലായതെന്ന് കേരളാ പോലീസ് ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button