മുംബൈ: ന്യൂസിലാന്റ് താരം കെയ്ൽ ജാമിസണെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജാമിസൺ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാവുമെന്ന് സച്ചിൻ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് ജാമിസൺ പുറത്തെടുത്തത്.
‘ജാമിസൺ മികച്ചൊരു ബോളറും ന്യൂസിലാന്റിന് നന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഓൾറൗണ്ടറുമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറെന്ന നിലയിലേക്കാണ് അവൻ പോകുന്നത്. കഴിഞ്ഞ വർഷം ബാറ്റുകൊണ്ടും പന്തുകൊണ്ടുമുള്ള അവന്റെ പ്രകടനം കണ്ടപ്പോൾ അത്ഭുതപ്പെട്ടിരുന്നു.’
‘സൗത്തി, ബോൾട്ട്, വാഗ്നർ തുടങ്ങിയവരിൽ നിന്നെല്ലാം വ്യത്യസ്തനായ ബോളറാണവൻ. മറ്റുള്ളവർ സ്ലിപ്പിലേക്ക് പോകുന്ന തരത്തിൽ പന്തിനെ തിരിക്കുമ്പോൾ ശരീരത്തിന്റെ നേർക്കാണ് അവന്റെ പന്തുകളെത്തുന്നത്. പന്തുകളിൽ വ്യത്യസ്തത വരുത്തുന്നവനാണവൻ. ഇൻസ്വിങ്ർ എറിയാനും മിടുക്കനാണ്. അവന്റെ സ്ഥിരതയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം’. സച്ചിൻ പറഞ്ഞു.
Read Also:- ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ടിം പെയ്ൻ
ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 46 വിക്കറ്റും 42.66 ബാറ്റിംഗ് ശരാശരിയും ജാമിസന്റെ പേരിലുണ്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റ് പ്രകടനം ഉൾപ്പെടെ ഏഴ് വിക്കറ്റിന് 21 റൺസാണ് താരത്തിന്റെ കരിയറിലെ മികച്ച പ്രകടനം. കളിയിലെ താരവും ജാമിസണായിരുന്നു.
Post Your Comments