CricketLatest NewsKeralaIndiaNewsSports

കോൺഗ്രസ് തെമ്മാടികൾ വ്രണപ്പെടുത്തിയത് 130 കോടി ജനങ്ങളുടെ വികാരം; ശ്രീശാന്ത്

കോണ്‍ഗ്രസ് 'തെമ്മാടികള്‍' 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്

കർഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസിൻ്റെ നടപടിയിൽ പ്രതികരണവുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വീറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത രത്ന ജേതാവിനെ കരി ഓയിൽ ഒഴിച്ചതിലൂടെ 130 കോടി ജനങ്ങളുടെ വികാരത്തെയാണ് കോൺഗ്രസ് മുറിപ്പെടുത്തിയതെന്ന് ശ്രീശാന്ത് കുറിച്ചു.

കോണ്‍ഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഭാരത രത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തി’ – ട്വിറ്ററിലൂടെ ശ്രീശാന്ത് ആരോപിച്ചു

Also Read:വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് വിപ്ലവ പാര്‍ട്ടിയ്ക്കും മുന്നോട്ട് പോകാനാകൂ : എം വി ഗോവിന്ദന്‍

‘സച്ചിൻ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേർ നമ്മുടെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’– ശ്രീശാന്ത് മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. #IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button