ആലപ്പുഴ : സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ഭർതൃവീട്ടിൽ പീഡനം നേരിടേണ്ടി വന്നതായി സുചിത്രയുടെ കുടുംബ . സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ ഭര്‍ത്താവിന്‍റെ അമ്മ മകളെ മാനസികമായി പീഡിച്ചിരുന്നതായും സുചിത്രയുടെ കുടുംബം പറയുന്നു. വിവാഹത്തിനുശേഷം 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടായിരുന്നു പീഡിനാമെന്നും സുചിത്രയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു വാഗ്ദാനം. സ്കൂട്ടര്‍ പോര കാർ വേണമെന്ന ആവശ്യത്തിനും വഴങ്ങി. വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. സുചിത്രയുടെ സ്വര്‍ണത്തിൽ കുറച്ച് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പണയം വച്ചു. ബാക്കി സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രശ്നം വഷളായി. സൈനികനായ ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങിയതോടെയാണ് മകള്‍ കൂടുതല്‍ പ്രതിസന്ധിയിലായതെന്ന് അമ്മ പറയുന്നു. കൊല്ലത്തെ വിസ്മയയുടെ മരണ വാര്‍ത്ത കണ്ടു ഭയന്നു വിളിച്ചപ്പോള്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് സുചിത്ര ഉറപ്പു നല്‍കിയിരുന്നതായും അമ്മ പറഞ്ഞു.
Read Also : ഭർതൃവീട്ടുകാര്‍ 10 ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നു : ആരോപണവുമായി സുചിത്രയുടെ കുടുംബം
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്ര വള്ളികുന്നത്ത് ഭര്‍ത്താവ് വിഷ്ണുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസമായിരുന്നു 19 വയസു മാത്രം പ്രായമുള്ള സുചിത്രയുടെ മരണം. 20 വയസിനു മുന്‍പ് കല്യാണം നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ കല്യാണം നടത്തിയതെന്നും സുചിത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.
Post Your Comments