KeralaNattuvarthaLatest NewsNews

‘ജോസഫൈന്‍റെ രാജിയില്‍ പ്രതികരിക്കാനില്ല, കള്ളക്കടത്തിന് പിന്നിൽ അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ’: എ എ റഹീം

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സംഘടനയുമായി ബന്ധമില്ല

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം സി ജോസഫൈൻ രാജിവെച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങള്‍ നല്‍കിയതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം.

അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങളാണ് രാമനാട്ടുകര കള്ളക്കടത്തിന് പിന്നിലെന്നും ഇവരുടെ വേര് കണ്ടെത്താൻ ഡി.വൈ.എഫ്.ഐക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് സംഘടനയുമായി ബന്ധമില്ലെന്നും ചെറുപ്പക്കാരുടെ തെറ്റായ രീതികള്‍ക്കെതിരെ സംഘടന പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയുടെ പ്രത്യേക സംവിധാനത്തിലൂടെ സമൂഹമാദ്ധ്യമങ്ങളിലെ ഇടപെടലുകൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും അതിന് ആരുടേയും സഹായം ആവശ്യമില്ലെന്നും റഹീം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button