കണ്ണൂർ: കണ്ണൂർ ചെമ്പിലോട് നേർത്ത് മേഖലാ സെക്രട്ടറി സി സജേഷിനെതിരെ നടപടിയുമായി ഡിവൈഎഫ്‌ഐ. സജേഷിനെ ഡിവൈഎഫ്‌ഐയിൽ നിന്നും പുറത്താക്കി.സംഘടനയ്ക്ക് നിരക്കാത്ത പ്രവർത്തനത്തിന്റെ പേരിലാണ് സജേഷിനെതിരെ നടപടി സ്വീകരിച്ചത്.
Read Also: സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡി.വൈ.എഫ്.ഐ എന്ന സംഘടനയ്ക്ക് കഴിയും: മുകേഷ്
സ്വർണ്ണക്കടത്ത് സംഘാംഗമായ അർജൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷാണെന്ന് കണ്ടെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് സജേഷിനെ ഡിവൈഎഫ് ഐ പുറത്താക്കിയത്. പാർട്ടിയിൽ സജേഷിനെതിരേയുള്ള ആദ്യഘട്ട നടപടിയെന്ന നിലയിലാണ് ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയത്. അധികം വൈകാതെ സജേഷിനെതിരേ സിപിഎമ്മും നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. ഇതിനുള്ള ശുപാർശ ലോക്കൽ കമ്മിറ്റി നൽകിയിട്ടുണ്ടെന്നാണ് വിവരം.
സജേഷ് കാർ വാങ്ങിയ സമയം മുതൽ അർജുനാണ് കാർ ഉപയോഗിച്ചിരുന്നത്. നേരത്തേ അഴീക്കോട് നിന്ന് കാർ കാണാതായപ്പോഴാണ് സജേഷ് പരാതി നൽകിയത്. ഇതേ കാറാണ് കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടതെന്നും അർജുൻ ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് അദ്ദേഹം പരാതി നൽകിയിരുന്നത്.
Read Also: ബംഗാളിലെ വാക്സിൻ തട്ടിപ്പ് പുറത്ത്: വ്യാജ വാക്‌സിൻ സ്വീകരിച്ച തൃണമൂൽ എംപിയ്ക്ക് ശാരീരികാസ്വാസ്ഥ്യം
Post Your Comments