KeralaNattuvarthaLatest NewsNews

‘എന്തൊരു ബിഡലാണിത്? എം.വി.ജയരാജാ ആരെ പറ്റിക്കാനാണ് ഈ തട്ടിപ്പ്’: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.സുരേന്ദ്രൻ

സ്വർണക്കടത്ത് പണം സഹകരണബാങ്കിൽ നിക്ഷേപിക്കുന്നതുവഴിയാണ് സി.പി.എമ്മിന് ലഭിക്കുന്നത്

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. രാമനാട്ടുകര അപകടത്തെ തുടർന്നുള്ള സ്വർണക്കള്ളകടത്ത് കേസ് അന്വേഷണം പാർട്ടിയിലേക്ക് എത്തിയപ്പോൾ നിലച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആകാശ് തില്ലങ്കേരിയും കൊടി സുനിയും അർജുൻ ആയങ്കിയുമൊക്കെ സി.പി.എമ്മിന്റെ ആളുകളാണെന്നും എന്നിട്ടും ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ 3000 കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് എം.വി.ജയരാജൻ പറഞ്ഞത് ആരെ പറ്റിക്കാനാണെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

സ്വർണ കള്ളക്കടത്ത് സംഘത്തിന് സി.പി.എമ്മുമായി നേരിട്ട് ബന്ധമുണ്ട് എന്നത് വ്യക്തമാണെന്നും പൊലീസ് സഹായത്തോടെ രാമനാട്ടുകര സ്വർണക്കടത്തുകേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തിന് ഉപയോഗിച്ച കാർ കസ്റ്റംസ് സംഘം കണ്ടെത്തുമെന്നായപ്പോൾ പൊലീസിന്റെ സഹായത്തോടു കൂടി ക്രിമിനൽ സംഘം കടത്തുകയായിരുന്നു എന്നും ഇതിന് കണ്ണൂരിലെ പാർട്ടിനേതൃത്വം സഹായം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

സഹകരണ ബാങ്കിലെ ഒരു ജീവനക്കാരനായ ഉന്നതനായ ഒരു സി.പി.എം നേതാവാണ് കാറിന്റെ ഉടമ എന്നും സ്വർണ കള്ളക്കടത്ത് പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നതായി കേന്ദ്ര ഏജൻസികൾക്കു മനസ്സിലായിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്ത് പണം സഹകരണബാങ്കിൽ നിക്ഷേപിക്കുന്നതുവഴിയാണ് സി.പി.എമ്മിന് ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button