KeralaNattuvarthaLatest NewsNewsIndia

കെ.വൈ.സിയുടെ പേരില്‍ തട്ടിപ്പ്: ഫോൺ കോളുകൾ പഴങ്കഥ, പുതിയ രീതി ഇങ്ങനെ

ലിങ്ക് തുറക്കുന്നതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുനടത്തുകയാണ്

ഡല്‍ഹി: കെ.വൈ.സി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് മുൻപ് ഫോണ്‍ കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പുതിയ തട്ടിപ്പുകളാണ് അരങ്ങുവാഴുന്നത്. കെ.വൈ.സി പരിശോധനയ്ക്കായി അക്കൗണ്ടുടമകള്‍ക്ക് തട്ടിപ്പുകാരുടെ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് ലഭിക്കുന്നത്.

തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.ഐ അക്കൗണ്ടുടമകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ബാങ്ക് ഉദ്യോഗസ്ഥരോ, ഔദ്യോഗിക പ്രതിനിധികളോ എന്ന് തെറ്റിദ്ധരിപ്പിച്ച് അയക്കുന്ന ലിങ്കുകൾ തുറക്കരുതെന്നാണ് നിർദ്ദേശം. ലിങ്ക് തുറക്കുന്നതിലൂടെ അക്കൗണ്ടുടമകളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുനടത്തുകയാണ് ലക്ഷ്യം.

കോവിഡിനെ തുടര്‍ന്ന് കെ.വൈ.സി രേഖകള്‍ ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ അയക്കാമെന്ന എസ്.ബി.ഐ നിർദ്ദേശം മറയാക്കി ഫോണ്‍ കോളിലൂടെ ഒ.ടി.പി കൈക്കലാക്കിയുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു. ഇതിനെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായതോടെയാണ് പുതിയ രീതികളുടെ പരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button