ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 16 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇലിപ്പക്കുളം സ്വദേശി അനിൽ കുമാറിന്‍റെ മകൾ അനഘയാണ് മരിച്ചത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വള്ളികുന്നം പൊലീസിൻ്റെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ അൽപസമയത്തിനകം തുടങ്ങും.
അതേസമയം കല്ലുവാതുക്കലില്‍ കരിയില കൂനയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതി രേഷ്മയ്‌ക്കെതിരെ ആത്മഹത്യചെയ്ത യുവതികളിലൊരാളുടെ മൊഴി. രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ആര്യ വ്യക്തമാക്കുന്നത്. അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് താന്‍ കരുതിയത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Post Your Comments