Latest NewsKeralaNattuvarthaNews

‘വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് ഉയർത്തി കെട്ടഴിച്ച് കിടത്തി’: കിരണിന്റെ മൊഴിയിൽ വിശ്വസിക്കാതെ പോലീസ്

'വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി

കൊല്ലം: ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നടന്ന വിസ്മയയുടെ ദുരൂഹ മരണത്തിൽ കൊലപാതക സാധ്യത അന്വേഷിച്ച് പോലീസ്. ടവൽ ഉപയോഗിച്ച് വിസ്മയ ശുചിമുറിയുടെ വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന ഭർത്താവ് കിരണിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തുടക്കം മുതലേ സാഹചര്യത്തെളിവുകൾ അന്വേഷണ സംഘത്തെ സംശയത്തിലാക്കുന്നുണ്ട്. അതേസമയം വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐജി ഹർഷിത അട്ടല്ലൂരി, വിസ്മയ തൂങ്ങിമരിച്ചതായി കിരൺകുമാറും കുടുംബവും പറയുന്ന സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ‘നിലവിളി കേട്ട് ഓടിയെത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമ ശുശ്രൂഷ നൽകുന്നതാണ് കണ്ടത്’ എന്ന കിരണിന്റെ അച്ഛനും അമ്മയും നൽകിയ മൊഴിയും ‘വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകി’യെന്ന കിരണിന്റെ മൊഴിയും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് എന്നതും പോലീസിന്റെ അന്വേഷണ പരിധിയിലാണ്. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിസ്മയയുടെ മരണം സംബന്ധിച്ച സംശയങ്ങൾക്കു സ്ഥിരീകരണം ലഭിച്ചതിന് ശേഷമാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുയെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കിരൺ കുമാറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button