തിരുവനന്തപുരം: വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈൻ രാജിവെച്ച സംഭവത്തെ ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ‘രാജിവച്ചല്ലേ? ഞങ്ങൾ പുരുഷന്മാർക്ക് ഇനി ചോദിക്കാനും പറയാനും ആരുണ്ട്? ങീ… ങീ…’ എന്നാണു അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. നേരത്തെ, നിരവധി പേർ ജോസഫൈനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പരാതിക്കാരിയെ അപമാനിച്ച ജോസഫൈന്റെ പരാമർശത്തെ ഭരണ – പ്രതിപക്ഷ നേതാക്കൾ വരെ എതിർത്തിരുന്നു. ഇതോടെയാണ് ജോസഫൈനിൽ നിന്നും സി.പി.എം രാജി ചോദിച്ച് വാങ്ങിയത്.
Also Read:വായ തുറന്നാല്‍ വിവാദ പ്രസ്താവനകള്‍ മാത്രം നടത്തുന്ന ജോസഫൈനെ ഒടുവില്‍ പാര്‍ട്ടിയും കൈവിട്ടു
അതേസമയം, ജോസഫൈന്റെ രാജി നിൽക്കക്കള്ളിയില്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനിൽക്കാനാവാതെ വന്നത് കൊണ്ടാണ് അവർക്ക് രാജിവെക്കേണ്ടി വന്നതെന്ന് കെ. സുരേന്ദ്രൻ പ്രസ്താവിച്ചു. ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. വനിതാകമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടതെന്ന് അഭിപ്രായപെട്ട സുരേന്ദ്രൻ പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണമെന്നും വ്യക്തമാക്കി.
‘സ്ത്രീകൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ധാരാളം വനിതകൾ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തിൽ ഉൾപ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവർക്ക് ആരെയും പേടിക്കാതെ സമൂഹത്തിൽ ജീവിക്കാനും സാഹചര്യമൊരുക്കുന്നതിൽ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നും’ സുരേന്ദ്രൻ പറഞ്ഞു.
Post Your Comments