തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എന്ന പദവി തന്നെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവര്‍ക്ക് താങ്ങായി കൂടെ നില്‍ക്കാനുമാണ്. എന്നാല്‍ എം.സി ജോസഫൈന്‍ അങ്ങനെ ഒരാളേ ആയിരുന്നില്ല. മറിച്ച് പരാതി പറയാനെത്തുന്ന സ്ത്രീകളെ കുത്തിനോവിക്കലും കുറ്റവാളികളെ പിന്തുണയ്ക്കുന്ന രീതിയുമായിരുന്നു അവരുടേത്. ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ചതാണ് ജോസഫൈനെതിരെ പ്രതിഷേധം ശക്തമായത്. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് കഴിഞ്ഞ ദിവസം ചാനല്‍ പരിപാടിക്കിടെ യുവതിയോട് ജോസഫെന്‍ പ്രതികരിച്ചത്. ഇതോടെ ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുകയായിരുന്നു.
Read Also : ഒടുവിൽ രാജി: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈൻ രാജിവെച്ചു
നിരവധി തവണ വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള എം സി ജോസഫൈന്‍ ഏറ്റവും ഒടുവിലായി പറഞ്ഞത് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇടണമെന്നായിരുന്നു. വിസ്മയയുടെ വീട്ടില്‍ പോയാണ് എം സി ജോസഫൈന്‍ എന്ന സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ഇത്തരത്തില്‍ സംസാരിച്ചത്.
ഇതിനുമുമ്പ് പലതവണ ജോസഫൈന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. എത്ര താക്കീത് നല്‍കിയിട്ടും പഠിക്കാതെയായ ജോസഫൈന്‍ നിരന്തരം വിവാദങ്ങളില്‍ അകപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഇനി മുന്നറിയിപ്പുകള്‍ നല്‍കേണ്ടെന്നും അദ്ധ്യക്ഷ പദവി രാജിവയ്ക്കാനും ജോസഫൈനോട് നേതൃത്വം തന്നെ ആവശ്യപ്പെടുകയായിരുന്നു.
Post Your Comments