തിരുവനന്തപുരം : വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈന്‍ രാജിവെച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയുടെ രോഷം അണിപൊട്ടി ഒഴുകിയത് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനു നേരെ. റഹീമിന്റെ ഫേസ്ബുക്കിലാണ് പരിഹാസ ട്രോളുകള്‍ നിറഞ്ഞത്.
Read Also : നീയൊരു ആണാണോ? സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നേ?: അനൂപ് കൃഷ്ണയോട് ആരാധകൻ, മറുപടി
വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ഖേദം പ്രകടിപ്പിച്ചതോടെ വിഷയം തീര്‍ന്നുവെന്നായിരുന്നു റഹീം നടത്തിയ പ്രസ്താവന. ഇതിനെതിരെ നിരവധി കമന്റുകളാണ് റഹീമിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വരുന്നത്. റഹീമിന്റെ നിലപാടിനോട് വിയോജിക്കുന്നതായും ആദ്യത്തെ തവണയല്ല ജോസഫൈന്‍ ഇങ്ങനെ ചെയ്യുന്നതെന്നും പാര്‍ട്ടി അനുഭാവികള്‍ തന്നെ കമന്റ് ചെയ്യുന്നുണ്ട്.
റഹീം രാജിവയ്ക്കേണ്ടെന്ന് പറഞ്ഞപ്പോഴേ തോന്നി പിണറായി ഇവരെ പുറത്താക്കുമെന്ന് എന്ന് ചിലര്‍ ട്രോളി. പ്രസ്താവന വലിയ നാണക്കേടായി പോയെന്നാണ് മറ്റ് ചിലരുടെ അഭിപ്രായപ്രകടനം. ഗാര്‍ഹിക പീഡന പരാതി പറയാന്‍ വിളിച്ച വീട്ടമ്മയോട് മോശമായി പെരുമാറിയത് പാര്‍ട്ടി ഭേദമന്യേ ജനങ്ങളില്‍ അവമതിപ്പുണ്ടായതിനെ തുടര്‍ന്നാണ് എം.സി ജോസഫൈനില്‍ നിന്നും പാര്‍ട്ടി രാജി എഴുതി വാങ്ങിയത്.
Post Your Comments