ന്യൂഡൽഹി: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ചതിന് ട്വിറ്ററിനോട് വിശദീകരണം ചോദിക്കുമെന്ന് ശശി തരൂർ. മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണമെന്താണെന്നും ഇതിനായുള്ള നടപടികളുടെ വിശദാംശങ്ങളെ കുറിച്ചും ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്റെ അക്കൗണ്ടും ഇത്തരത്തിൽ ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ശശി തരൂർ ആരോപിച്ചു. ‘റാസ്പുടിൻ ‘ വൈറൽ വീഡിയോ പങ്കുവെച്ചതിനാണ് തന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ജോസഫൈന്റെ രാജി, സോഷ്യല്‍ മീഡിയയുടെ രോഷം അണപൊട്ടിയത് ഡിവൈഎഫ്‌ഐയുടെ നേര്‍ക്ക്
ഒരു മണിക്കൂർ നേരത്തേക്കാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തത്. യു.എസ് പകർപ്പവകാശ നിയമ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ട്വിറ്ററിന്റെ നടപടി. ഇതേത്തുടർന്ന് ഒരുമണിക്കൂറോളം മന്ത്രിക്ക് ട്വിറ്റർ ഉപയോഗിക്കാനായില്ല. സ്വന്തം അജണ്ട പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ളവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിന്റ ഈ നടപടിയെന്ന് അക്കൗണ്ടിലെ പ്രവർത്തനം പുനഃസ്ഥാപിക്കപ്പെട്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിന്റെ നടപടി ഐ.ടി ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഏത് പ്ലാറ്റ്ഫോമിലായാലും അവർക്ക് പുതിയ ഐടി നിയമങ്ങൾ പൂർണ്ണമായും അനുസരിക്കേണ്ടി വരുമെന്ന് അദ്ദേഹം വിശദമാക്കി.
Read Also: നീയൊരു ആണാണോ? സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നേ?: അനൂപ് കൃഷ്ണയോട് ആരാധകൻ, മറുപടി
Post Your Comments