COVID 19KeralaLatest NewsNewsIndia

സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ: തുറന്നു പ്രവർത്തിക്കുന്നത് എന്തൊക്കെ?

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയത്. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യ സേവനങ്ങൾക്കും മാത്രമാണു ശനിയും ഞായറും ഇളവുള്ളത്. തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.

നാളെയും മറ്റന്നാളും നടത്താൻ തീരുമാനിച്ച പരീക്ഷകൾക്കു മാറ്റമില്ല. രണ്ട് ദിവസവും സ്വകാര്യ ബസ് സർവീസ് ഇല്ല. കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രം നടത്തും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പതിവുപോലെ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ടിപിആർ ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരും. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകൾ നടക്കും. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്തർക്ക് പ്രവേശമുണ്ട്.

Also Read:15 വർഷങ്ങൾക്ക് ശേഷം ട്രെയിനിൽ യാത്ര ചെയ്യുന്ന ആദ്യ രാഷ്ട്രപതി: ജന്മസ്ഥലം സന്ദർശിക്കാനൊരുങ്ങി രാംനാഥ് കോവിന്ദ്

സമ്പൂർണ ലോക്ഡൗണായതിനാൽ വാഹനങ്ങൾ അനുവദിക്കുകയില്ല. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ സംവിധാനമില്ല, ഹോട്ടലുകൾ നേരിട്ട് ചെന്ന് പാഴ്‌സൽ വാങ്ങാൻ സാധിക്കില്ല, ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാകും പ്രവർത്തിക്കുക. പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ എന്നിവയ്ക്കും തുറന്നു പ്രവർത്തിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button