ഇടുക്കി: ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഡാമുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ തീരുമാനിച്ചത്. രഹസ്യ അന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡാമുകളിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് അധികൃതരുടെ തീരുമാനം.
ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തത്സമയ ദൃശ്യങ്ങൾ വിശകലനം ചെയ്യാനാണ് തീരുമാനം. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി ഈ ഉദ്യോഗസ്ഥർ 24 മണിക്കൂറും രേഖപ്പെടുത്തും.
Read Also: ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം: കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു
Post Your Comments