Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വിസ്മയയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് നിഗമനം, ശുചിമുറിയിലെ ടര്‍ക്കി തുണിയിലെ തൂങ്ങിമരണം അവിശ്വസനീയം

കൊല്ലം: വിസ്മയയുടെ മരണം ആത്മഹത്യയാകാന്‍ സാദ്ധ്യതയില്ലെന്ന നിഗമനത്തില്‍ പൊലീസ്. വിസ്മയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് ഡയറക്ടറുടേയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പോസ്റ്റുമോര്‍ട്ടം നടത്തിയ തിരുവനനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടര്‍ ശശി കലയുടേയും മൊഴികളാണ് ശേഖരിച്ചത്.

Read Also : വായ തുറന്നാല്‍ വിവാദ പ്രസ്താവനകള്‍ മാത്രം നടത്തുന്ന ജോസഫൈനെ ഒടുവില്‍ പാര്‍ട്ടിയും കൈവിട്ടു

ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടര്‍ക്കി കഴുത്തില്‍ മുറുക്കിയാണ് വിസ്മയ മരിച്ചത്. വിസ്മയയുടെ കഴുത്തിലെ പാടുകള്‍, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടര്‍ക്കി കഴുത്തില്‍ മുറുകുമ്പോഴും മറ്റൊരാള്‍ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങള്‍ക്കും അന്വേഷണ സംഘം ഡോക്ടര്‍മാരില്‍ നിന്ന് ഉത്തരം തേടി.

ആത്മഹത്യ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഉത്തരങ്ങളാണ് പൊലീസിന് ലഭിച്ചതെന്നാണ് സൂചന. ആത്മഹത്യയാണെന്ന വാദം പൊലീസിന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇനി കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ആത്മഹത്യ ചെയ്തതിന്റെ സൂചനകളൊന്നും വിസ്മയയുടെ ശരീരത്തില്‍ ഇല്ല. വിസ്മയ തൂങ്ങി മരിച്ചത് നിന്നത് കണ്ടവരാരുമില്ല. കൊല്ലത്തെ ആശുപത്രിയില്‍ മൃതദേഹവുമായി എത്തിയ വിസ്മയയുടെ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ വാദം മാത്രമാണ് ആത്മഹത്യ എന്നത്.
പ്രാഥമിക തെളിവുകള്‍ എല്ലാം വിരല്‍ ചൂണ്ടുന്നതു കൊലപതാകത്തിലേക്കാണ്.

ആത്മഹത്യ ചെയ്യാനായി കെട്ടി തൂങ്ങുന്നവര്‍ മരണ വെപ്രാളത്തില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യും. ഇതിന്റെ തെളിവുകളൊന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ല. ഇതിനൊപ്പം വിസ്മയയുടെ കഴുത്തില്‍ താഴെയാണ് കെട്ടിന്റെ പാട്. സാധാരണ കഴുത്തിന് മുകളില്‍ കുരുക്കു മറുകിയാകും മരണം. ഇത്തരം തെളിവുകളും കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button