കൊല്ലം: വിസ്മയയുടെ നിലമേലിലെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് സന്ദർശനം നടത്തും. അതേസമയം വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. ശാസ്താംകോട്ട കോടതിയിലാവും കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. വിസ്മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് ഇന്ന് തുടങ്ങും.
Read Also: കേരളത്തിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകർ നാടിന്റെ ശാപം: വിമർശനവുമായി ജിതിൻ ജേക്കബ്
വിസ്മയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് കിരൺ കുമാറും ബന്ധുക്കളും നടത്തിയ മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ശേഖരിക്കാൻ അന്വേഷണ സംഘം നടപടി തുടങ്ങിയിട്ടുണ്ട്.
Post Your Comments