CinemaMollywoodLatest NewsKeralaBollywoodNewsEntertainment

കങ്കണയുമായി സാമ്യം, നിറം കൂടിയത് കാരണം മലയാളത്തിൽ അവസരങ്ങൾ നഷ്ടമായി: നടിയുടെ വെളിപ്പെടുത്തൽ

മമ്മൂട്ടി നായകനായ ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അതുല്യ ചന്ദ്ര. ബോളിവുഡ് താരം കങ്കണ റണാവത്തുമായുള്ള സാമ്യത്തെ കുറിച്ചും നിറം കൂടിപ്പോയതിനാല്‍ തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ നഷ്ടമായെന്നും വെളിപ്പെടുത്തുകയാണ് താരം. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

‘മലയാളി ലുക്കില്ല. നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാല്‍ എനിക്ക് മലയാളത്തില്‍ ചില സിനിമകള്‍ നഷ്ടമായിട്ടുണ്ട്. കങ്കണയുമായി നല്ല സമയമാണെന്നും എല്ലാവരും പറഞ്ഞിട്ടുണ്ട്. സിനിമകള്‍ നഷ്ടമായ കാര്യം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ‘അതൊന്നും സാരമില്ല. നീ ഇങ്ങനെയിരിക്കുന്നത് കൊണ്ടേല്ല, നിനക്ക് തെലുങ്കും തമിഴുമൊക്കെ ചെയ്യാന്‍ പറ്റിയത്. ഈ ലുക്ക് ഉള്ളതു കൊണ്ട് എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ പറ്റും’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി’, താരം പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button