Latest NewsKeralaNews

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: കാണാതായ യുവതികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കൊല്ലം: കരിയിലക്കൂട്ടത്തിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ കാണാതായ യുവതികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഊഴായിക്കോട് സ്വദേശി ഗ്രീഷ്മയുടെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗ്രീഷ്മയ്‌ക്കൊപ്പം കാണാതായ ആര്യയുടെ (23) മൃതദേഹവും നേരത്തെ ഇത്തിക്കരയാറ്റിൽ നിന്ന് ലഭിച്ചിരുന്നു.

Read Also: ഡസ്‌കിൽ കൊട്ടി ഒച്ചയിട്ട ശേഷം മിണ്ടാതിരിക്കാൻ പറഞ്ഞു: എം സി ജോസഫൈനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

കരിയില കൂനയിൽ കുഞ്ഞിനെ ഉപേക്ഷിച്ചു കൊന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളാണ് ഇരുവരും. രേഷ്മയുടെ ഭർതൃസഹോദരന്റെ ഭാര്യയാണ് ആര്യ. ഇവരുടെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പോലീസ് ഇവരെ വിളിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഇവരെ കാണാതായത്. ഇവർ ഇത്തിക്കരയാറിന് സമീപത്തു കൂടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതിനെ തുടർന്നാണ് പരിസരത്ത് പൊലീസ് പരിശോധന നടത്തിയത്.

ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ പേഴുവിള വീട്ടിൽ രേഷ്മ ആണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകന്റെ നിർദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. എന്നാൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.

Read Also: ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുന്നതല്ല അക്രമണോത്സുകത: പന്തിനെ വിമർശിച്ച് പത്താൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button