വയനാട്: എം സി ജോസഫൈൻ പരാതിക്കാരോട് മോശമായി പെരുമാറുകയും കയർത്ത് സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസഫൈനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വയനാട് സ്വദേശിനിയായ യുവതി. വയനാട്ടിൽ വനിതാ കമ്മീഷൻ അദാലത്ത് നടക്കുന്നതിനിടെ ജോസഫൈൻ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.
Read Also: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ: തുറന്നു പ്രവർത്തിക്കുന്നത് എന്തൊക്കെ?
ഭർത്താവ് സ്വത്ത് തട്ടിയെടുത്ത് പീഡിപ്പിക്കുന്നു എന്നായിരുന്നു തന്റെ പരാതി. എന്നാൽ, പരാതി കേൾക്കാൻ പോലും ജോസഫൈൻ കൂട്ടാക്കിയില്ലെന്ന് യുവതി പറയുന്നു. പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല തന്നെ പൊതുസ്ഥലത്ത് വെച്ച് പരസ്യമായി അപമാനിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. കൂടെയുണ്ടായിരുന്ന അഭിഭാഷകർ ജോസഫൈനെതിരെ സർക്കാരിനെ സമീപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭയംമൂലം ചെയ്തില്ലെന്നും ജോസഫൈൻ അങ്ങനെ ചെയ്തതിനാൽ തനിക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ലെന്നും യുവതി വെളിപ്പെടുത്തി. 2018 ലായിരുന്നു സംഭവം. പരാതി പറയുമ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകാതെ മുമ്പിലിരുന്ന ഡസ്‌കിൽ കൊട്ടി ഒച്ചയിട്ട ശേഷം തന്നോട് മിണ്ടാതിരിക്കാനാണ് ജോസഫൈൻ പറഞ്ഞതെന്നും യുവതി കൂട്ടിച്ചേർത്തു.
Read Also: ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുന്നതല്ല അക്രമണോത്സുകത: പന്തിനെ വിമർശിച്ച് പത്താൻ
അതേസമയം കൊല്ലം സ്വദേശിനിയായ ഒരു പരാതിക്കാരിയോട് ജോസഫൈൻ മോശമായി സംസാരിക്കുന്ന ഓഡിയോ സന്ദേശവും പുറത്ത് വന്നിരുന്നു. വിവാഹ തട്ടിപ്പുകാരനായ ഭർത്താവിൽ നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയോടാണ് ജോസഫൈൻ കയർത്ത് സംസാരിച്ചത്. തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭർത്താവിനെതിരേ ആയിരുന്നു യുവതിയുടെ പരാതി. എന്നാൽ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേൾക്കാൻ സമയില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈൻ പറഞ്ഞു.
Read Also: കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജുമായി കേന്ദം
Post Your Comments