തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹായത്തോടെ ഒരു കോടി 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ കോംപാക്ടർ കാണാനില്ലെന്ന് ബി.ജെ.പി കൗൺസിലർ കരമന അജിത്ത്. ഹരിയാനയിൽ നിന്നും സംസ്ഥാനത്തെത്തിച്ച കോപാക്ടറാണ് കാണാതായത്. നഗരസഭ ഭരിക്കുന്ന മേയർ ഉൾപ്പെടെയുള്ളവർക്ക് ഇത് നിസാരമായിരിക്കുമെന്നും എന്നാൽ തങ്ങൾക്ക് അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ ഇങ്ങനെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കരമന അജിത്തിന്റെ പ്രതികരണം.
Read Also : പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസ്: കാണാതായ യുവതികളിൽ ഒരാൾ മരിച്ച നിലയിൽ
കുറിപ്പിന്റെ പൂർണരൂപം :
ഒരു കോടി 20 ലക്ഷം രൂപയ്ക്ക്………… ഹരിയാനയില്‍ നിന്ന് കൊണ്ട് വന്ന രണ്ട് കോംപാക്ടറും കാണാനില്ല… 1500 CFT കപ്പാസിറ്റിയുള്ള കോംപാക്ടര്‍ കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹായത്തോടെ വാങ്ങിയതാണ്. സാധാരണ ഒരു ടിപ്പറില്‍ കൊള്ളുന്നതിന്‍റെ അഞ്ച് ഇരട്ടി മാലിന്യം കൊള്ളിക്കാന്‍, ടിപ്പറില്‍ നിറയ്ക്കുന്ന മാലിന്യം അകത്തേക്ക് ഇടിച്ച് അമര്‍ത്തി വയ്ക്കാനാണ് ഹരിയാനയില്‍ നിന്ന് ഒരു കോടി മുടക്കി കോംപാക്ടര്‍ കൊണ്ട് വന്നത്… അതും കട്ടപ്പുറത്താണ്…
Read Also : അനാവശ്യ ഓക്സിജൻ പ്രതിസന്ധിയുണ്ടാക്കി രാജ്യത്തെ ജനങ്ങളോട് കെജ്‌രിവാൾ ചെയ്തത് വലിയ ദ്രോഹം!
അതോട് കൂടി സാധാരണ ലോഡ് മാത്രമേ കൊണ്ട് പോകുന്നുള്ളൂ… അങ്ങനെ ആണെങ്കിലല്ലേ ടിപ്പറുകള്‍ക്ക് കൂടുതല്‍ ട്രിപ്പടിക്കാന്‍ പറ്റൂ… അപ്പോഴല്ലേ ടിപ്പര്‍ മുതലാളിമാരായ സിപിഎം കാര്‍ക്ക് കൂടുതല്‍ കാശ് കിട്ടൂ… ചോദിക്കുന്നത് പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ്… അവരുടെ കാശാണ്… നഗരസഭ ഭരിക്കുന്നവര്‍ക്ക് ഇതൊക്കെ നിസ്സാരം ആയിരിക്കും… ഞങ്ങള്‍ക്കങ്ങനല്ല…
നഗരസഭ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത് മേയറാണ്… അവരെ ആരെങ്കിലും റിമോര്‍ട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിച്ചാണോ കുഴിയില്‍ ചാടിക്കുന്നതെന്ന് അറിയില്ല… ആണെങ്കില്‍ സിപിഎം അത് നിര്‍ത്തണം… പൊതുമുതല്‍ ഇങ്ങനെ നശിപ്പിക്കരുത്…
Post Your Comments