ഒഡീഷ: ഭക്ഷണത്തിന്റെ പേരിൽ വിവാഹം മുടങ്ങിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. വിരുന്നിന് ഭാര്യവീട്ടുകാര്‍ മട്ടന്‍ കറി വിളിമ്പാത്തതില്‍ പ്രതിഷേധിച്ചാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഒഡീഷയിലെ സുകിന്ദയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. കിയോന്‍ജാര്‍ ജില്ലയിലെ റേബനാപാലസ്പാര്‍ സ്വദേശിയായ രാമകാന്ത് പത്രയാണ് വരൻ.
സുകിന്ദയിലെ ബന്ദഗോണ്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടില്‍ എത്തിയ പത്രയേയും ബന്ധുക്കളെയും ആചാര പ്രകാരമാണ് സ്വീകരിച്ചത്. എന്നാൽ ഭക്ഷണം വിളമ്പിയപ്പോൾ മട്ടന്‍ കറി വേണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. കറി തയ്യാറായിട്ടില്ലെന്ന് അറിയിച്ചതോടെ വരന്റെ വീട്ടുകാരും വധുവിന്റെ ബന്ധുക്കളുമായി പ്രശ്നങ്ങൾ ആരംഭിച്ചു. മട്ടന്‍ കറി തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ ചടങ്ങില്‍ നിന്ന് വരൻ ഇറങ്ങിപ്പോയി. വധുവിന്റെ വീട്ടുകാര്‍ തീരുമാനം മാറ്റാന്‍ നിര്‍ബന്ധിച്ചെങ്കിലും പത്ര വഴങ്ങിയില്ല.
സുകിന്ദയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ പത്ര ബുധനാഴ്ച രാത്രി തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു.
Post Your Comments