Latest NewsIndiaNews

മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ്, പാചകമറിയുന്ന ഏക മകനായ സുന്ദരൻ വരനെ തേടുന്നു: വൈറൽ പരസ്യത്തിന്റെ രഹസ്യം

സ്വന്തം അഭിപ്രായമുള്ള ആ 'ഫെമിനിസ്റ്റ്' യുവതിയെ കണ്ടെത്തിയിരിക്കുന്നത് ബിബിസി ഇന്ത്യയാണ്.

ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ വൈറലായിരിക്കുന്നത് മുപ്പതു വയസിനു മുകളിലുള്ള ഫെമിനിസ്റ്റ് വരനെ തേടുന്ന പരസ്യമാണ്. വരന് വേണ്ട ഡിമാന്‍ഡുകൾ സ്വാന്തമായി ബിസിനസ്സും 20 ഏക്കര്‍ സ്ഥലവുമുള്ള ആളായിരിക്കണം, പാചകം അറിയണം. 25-28 വയസ്സുള്ള ഏക മകനായ സുന്ദരന്‍ ആയിരിക്കണം. പ്രമുഖ ദേശീയ പത്രത്തില്‍ വന്ന വിവാഹപരസ്യം മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്

read also: കൊവിഡ് ചികിത്സ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം

ഇപ്പോഴിതാ വിവാഹപരസ്യത്തിനു പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ്. സ്വന്തം അഭിപ്രായമുള്ള ആ ‘ഫെമിനിസ്റ്റ്’ യുവതിയെ കണ്ടെത്തിയിരിക്കുന്നത് ബിബിസി ഇന്ത്യയാണ്.

യുവതിയുടെ മുപ്പതാം ജന്മദിനത്തിന് സഹോദരനും സുഹൃത്തും ചേര്‍ന്ന് നല്‍കിയ തമാശയാണ് ഈ വിവാഹപ്പരസ്യം. ഏതാണ്ട് 13000 രൂപയാണ് പരസ്യത്തിനായി ഇവർ ചെലവഴിച്ചത്. കോവിഡ് ഇല്ലായിരുന്നെങ്കില്‍ ജന്മദിനാഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയാണ് ഇത്തരത്തില്‍ പരസ്യത്തിനായി നല്‍കിയതെന്നു സാക്ഷി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button