Latest NewsNewsIndia

ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ ഒരു രൂപാ നാണയം വിൽപ്പനയ്ക്ക് വെച്ചു: അധ്യാപികയ്ക്ക് നഷ്ടമായത് വൻ തുക

ബംഗളൂരു: ലക്ഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയോടെ പഴയ ഒരു രൂപ നാണയം ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ച അധ്യാപികയ്ക്ക് വൻ തുക നഷ്ടമായി. ബംഗളൂരുവിലാണ് സംഭവം. സർജാപുര മെയിൻ റോഡ് കൈകൊണ്ട്രഹള്ളി സ്വദേശിനിയായ അധ്യാപികയ്ക്കാണ് ഇത്തരമൊരു അക്കിടി പറ്റിയത്. ഒരു ലക്ഷത്തോളം രൂപ ഇവരുടെ പക്കൽ നിന്നും നഷ്ടമായെന്നാണ് വിവരം.

Read Also: കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നു തന്നെ, 2019 ഒക്ടോബറില്‍ വുഹാനില്‍ ആദ്യ വൈറസ് സ്ഥിരീകരണം

തന്റെ കൈയ്യിലുള്ള 1947 ലെ നാണയം ജൂൺ 15 നാണ് അധ്യാപിക ഒരു ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്ക് ഇട്ടത്. 10 ലക്ഷം രൂപ ഇവർ ഇതിന് വിലയിടുകയും ചെയ്തിരുന്നു. പഴയ നാണയങ്ങൾക്ക് ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ അടുത്തിടെ നിരവധി വാർത്തകൾ വന്നിരുന്നു. തന്റെ മകൾ ഇത്തരത്തിലൊരു വർത്ത തന്നെ കാണിച്ചു തന്നെന്നും ഇത് വിശ്വസിച്ചാണ് താൻ നാണയം ഓൺലൈൻ സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചതെന്നും ഇവർ പറയുന്നു.

നാണയം ഒരു കോടി രൂപ നൽകി വാങ്ങാമെന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചെന്നും പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞ് തിരിച്ചറിയൽ രേഖയും ബാങ്ക് വിവരങ്ങളും ഇയാൾ വാങ്ങിച്ചെടുത്തുവെന്നും അധ്യാപിക ആരോപിക്കുന്നു. ഇത്രയും വലിയ തുക കൈമാറാൻ ആവശ്യമായ ആദായ നികുതി അടയ്ക്കാൻ പണം വേണമെന്ന് പറഞ്ഞാണ് ഇവർ അധ്യാപികയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. പല തവണയായി പണം നൽകിയിട്ടും പ്രതികരണമെന്നുമില്ലാതായതോടെയാണ് തട്ടിപ്പിന് ഇരയായതാണെന്ന് അധ്യാപികയ്ക്ക് മനസിലായത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read Also: കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button