കൊച്ചി: ഗാർഹിക പീഡന പരാതി പറയാനാ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കൊടുവിൽ എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു. വിഷയത്തിൽ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ‘ഇത് പൊളിച്ചു’ എന്നാണു ജോസഫൈന്റെ രാജിയോട് ബിന്ദു അമ്മിണി പ്രതികരിച്ചത്.
വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കും അംഗങ്ങൾക്കും കമ്മിഷന്റെ ചുമതലകൾ എന്തൊക്കെ ആണെന്ന് അറിയാമോ എന്ന് ബിന്ദു അമ്മിണി ചോദിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് ‘സമ്മർദം’ ഉണ്ടാക്കുന്നു എങ്കിൽ ആ സ്ഥാനം ഒഴിഞ്ഞ് പോവുക, അവിടെ ഇരിക്കാൻ യോഗ്യരായ നൂറുകണക്കിന് സാമൂഹിക പ്രതിബദ്ധത ഉള്ള സ്ത്രീകൾ ഉണ്ടെന്നായിരുന്നു വിവാദം കൊഴുത്ത സമയത്ത് ബിന്ദു അമ്മിണി പ്രതികരിച്ചത്.
Also Read:ആരോഗ്യമുള്ള ശരീരത്തിനും മനസിനും ഉടമയായിരിക്കണോ ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
അതേസമയം, ശബരിമല കേസിൽ ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി സ്പ്രേ ആക്രമണം ഉണ്ടായപ്പോൾ അവരെ ചേർത്തുപിടിച്ച് എം സി ജോസഫൈൻ രംഗത്ത് വന്നിരുന്നു. ഒരു സ്ത്രീയായ ബിന്ദു അമ്മിണിയ്ക്ക് നേരെ മുളക് സ്പ്രേ ഉപയോഗിച്ച് അക്രമിച്ചത് ക്രൂരമായ നടപടിയാണെന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇത്തരം ക്രൂരകൃത്യം ചെയ്തവർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എം സി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തെ ഇന്നത്തെ വിവാദവുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. അന്ന്, കൂടെ നിന്ന ജോസഫൈനെ ഇന്ന് ഒരു വിഷമഘട്ടത്തിൽ തള്ളിപറയണ്ടായിരുന്നു എന്നാണ് ചിലർ കമന്റുകളിലൂടെ ബിന്ദു അമ്മിണിയോട് പറയുന്നത്.
Post Your Comments