മുംബൈ : സൗദി അരാംകോയുമായി കൈക്കോര്‍ത്ത് റിലയന്‍സ്, ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി അരാംകോയുടെ ചെയര്‍മാനും പ്രമുഖ നിക്ഷേപകനുമായ യാസിര്‍ അല്‍ റുമയാനെ റിലയന്‍സിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു.
Read Also : ഹാഫീസ് സയീദിന്റെ വീടിനുമുന്നിലുണ്ടായ സ്ഫോടനത്തിന് പിന്നിലുളളവരെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പാകിസ്ഥാന്‍
‘ സൗദി അരാംകോയെ ഞങ്ങള്‍ റിലയന്‍സ് ബിസിനസ്സ് രംഗത്തേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന്’ 44-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ‘ഈ വര്‍ഷം അതായത് 2021 മുതല്‍ അരാംകോ റിലയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 20,000 കോടി ഡോളറിന്റെ നിക്ഷേപം, പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ തുടങ്ങി രാജ്യത്തെ ഞെട്ടിച്ച് വമ്പന്‍ പ്രഖ്യാപനങ്ങളാണ് വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി നടത്തിയത്. ഗൂഗിളുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന റിലയന്‍സിന്റെ പുതിയ ഫോണ്‍ ജിയോ ഫോണ്‍ നെക്സ്റ്റ് ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്തംബര്‍ 10 മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി അറിയിച്ചു.
Post Your Comments