Latest NewsKerala

സ്വർണ്ണക്കടത്ത് നടത്താൻ ഉണ്ടാക്കിയ ഗ്രൂപ്പിന് നൽകിയ പേര് രാമനാട്ടുകര സംഭവത്തോടെ അന്വർത്ഥമായി,’സിപിഎം കമ്മിറ്റി’

പി മോഹനൻ ജയിലിൽ കിടക്കുമ്പോൾ കാണാൻ അറബ് വേഷത്തിൽ വന്നത് സ്വർണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഫയാസ്

തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണവുമായി സന്ദീപ് വാര്യർ. ചെർപ്പുളശ്ശേരിയിലെ സുഡാപ്പി ക്വട്ടേഷൻ സംഘവും കണ്ണൂരിലെ സഖാക്കളുടെ ക്വട്ടേഷൻ സംഘവും ഒരുമിച്ച് ചേർന്ന് സ്വർണ്ണക്കള്ളക്കടത്തും തട്ടിപ്പും നടത്തുന്നു എന്നാണ് രാമനാട്ടുകര സംഭവം ഉദ്ധരിച്ച് സന്ദീപ് വാര്യർ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ചെർപ്പുളശ്ശേരിയിലെ സുഡാപ്പി ക്വട്ടേഷൻ സംഘവും കണ്ണൂരിലെ സഖാക്കളുടെ ക്വട്ടേഷൻ സംഘവും ഒരുമിച്ച് ചേർന്ന് സ്വർണ്ണക്കള്ളക്കടത്തും തട്ടിപ്പും നടത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ചെർപ്പുളശ്ശേരി പോലെ പൊതുവേ ശാന്തമായ ഒരു വള്ളുവനാടൻ ചെറുപട്ടണം ക്രിമിനൽ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായി മാറിയത് ഞെട്ടലുളവാക്കുന്നു .

രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കാൻ സിപിഎം കണ്ണൂരിൽ തീറ്റിപ്പോറ്റുന്ന ഗുണ്ടാസംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുള്ള കാര്യം പുതുമയല്ല . ടി പി കേസിൽ ജയിലിൽ കിടക്കുമ്പോൾ തന്നെ ഖത്തറിലെ സ്വർണ വ്യാപാരിയായ കൊടുവള്ളി സ്വദേശിയെ ഭീഷണിപ്പെടുത്തിയത് കൊടി സുനി ആയിരുന്നു .

ടി പി കേസിൽ സിപിഎം നേതാക്കൾ ജയിലിൽ കിടക്കുമ്പോൾ കാണാൻ അറബ് വേഷത്തിൽ വന്നത് സ്വർണക്കടത്ത് കേസ് പ്രതി മുഹമ്മദ് ഫയാസ് ആയിരുന്നു . പി.മോഹനനെ കണ്ട് പുറത്തിറങ്ങുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു .  ജനജാഗ്രത മാർച്ചിൽ കോടിയേരി സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിൻ്റെ കൂപ്പർ കാറിൽ കയറിയത് കേരളം മറന്നിട്ടില്ല. കാരാട്ട് ഫൈസൽ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര വേഷം കെട്ടിയപ്പോൾ , എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട് .

ഫൈസൽ ആരുടെ ആളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
ഇത്തരം സിപിഎം ക്രിമിനൽ സംഘങ്ങൾ സംസ്‌ഥാന വ്യാപക ശൃംഖല ഉണ്ടാക്കി തീവ്രവാദ സംഘടനകളെപ്പോലും കൂട്ടുപിടിച്ചാണ് സ്വർണക്കടത്തും തട്ടിപ്പുമൊക്കെ നടത്തുന്നത് എന്ന് രാമനാട്ടുകര സംഭവം സൂചിപ്പിക്കുന്നു.
സ്വപ്നയും റമീസും സരിത്തും ഒക്കെ സ്വർണക്കടത്ത് നടത്താൻ ഉണ്ടാക്കിയ ഗ്രൂപ്പിന് നൽകിയ പേര് രാമനാട്ടുകര സംഭവത്തോടെ അന്വർത്ഥമായിരിക്കുകയാണ് . ‘സിപിഎം കമ്മിറ്റി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button