Latest NewsKeralaNattuvarthaNews

എം.സി ജോസഫൈന്‍റെ മനോനില പരിശോധിക്കണം, മാനസിക പരിശോധനക്ക് വിധേയയാക്കണം: പി.സി ജോര്‍ജ്

തിരുവനന്തപുരം: ചാനൽ ചർച്ചയിൽ ഗാർഹിക പീഡന പരാതി പറഞ്ഞ യുവതിയെ അപമാനിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ പി. സി ജോർജ്. സർക്കാർ ഇടപെട്ട് അവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്നും അത് വരെ വനിതാ കമ്മീഷന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പഴയ പ്രസ്താവനയുടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ജോർജിന്റെ പ്രതികരണം.

‘അമ്മായിയമ്മയുടെയും ഭർത്താവിന്റെയും പരാതി പറയാൻ കേരള വനിതാ കമ്മീഷനെ വിളിച്ച ശേഷം പെൺകുട്ടി – “ഇതിലും ഭേദം അമ്മയി അമ്മയാണ്, എനിക്ക് പരാതി ഇല്ല’.- ജോസഫൈനെ പരിഹസിച്ച് പി സി ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു. ജോസഫൈനെ കുറിച്ച് പണ്ട് താൻ പറഞ്ഞത് ഒന്നും ഒട്ടും കൂടി പോയിട്ടില്ലെന്നും ഇത്തിരികൂടി കടുപ്പിക്കാത്തതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നുമാണ് പി സി ജോർജ് പറയുന്നത്.

Also Read:നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട: മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തത്സമയം പരാതി നല്‍കാനായി വാര്‍ത്താചാനല്‍ നടത്തിയ പരിപാടിയിലാണ് ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ അപമര്യാദയായി പെരുമാറിയത്. യുവതി സംസാരിച്ച്‌ തുടങ്ങിയത് മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് എം.സി ജോസഫൈന്‍ പെരുമാറിയത്.

ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയില്‍ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. കുട്ടികളില്ലെന്നും ഭര്‍ത്താവിനൊപ്പം അമ്മായിയമ്മയും ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്ത് കൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്‍ ചോദിച്ചു. ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു എം.സി.ജോസഫൈന്‍റെ പ്രതികരണം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button