ചണ്ഡീഗഡ് : കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് പഞ്ചാബിലെ ബതീന്ദ നഗരത്തിലുള്ള കിഷോറി റാം ആശുപത്രി. വാക്‌സിൻ സ്വീകരിക്കുന്നവർക്ക് സമ്മാനങ്ങൾ നൽകിയാണ് കിഷോറി റാം ആശുപത്രി വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നത്.
വാക്‌സിൻ സ്വീകരിക്കുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. 43 ഇഞ്ച് സ്മാർട് ടി.വിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനാർഹർക്ക് ഫ്രിഡ്ജ് ആണ് നൽകുക. ഇത്തരത്തിൽ പത്ത് സമ്മാനം നൽകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. ജൂൺ 23 നാണ് ആശുപത്രിയിൽ പുതിയ പദ്ധതി ആരംഭിച്ചത്. ഇതുവരെ 1300 ഓളം പേർക്ക് ഇവിടെ കുത്തിവെപ്പ് നടത്തിയതായും അധികൃതർ അറിയിച്ചു.
Read Also : 136 മരണങ്ങൾ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
കോവിഡ് രോഗികൾക്ക് ഈ ആശുപത്രിയിൽ ചികിത്സ സൗജന്യമാണ്. വാക്‌സിൻ കുത്തിവെപ്പ് നടത്തുന്നതിനും ആശുപത്രി അധികൃതർ പണം ഈടാക്കുന്നില്ല. നൗജാൻ വെൽഫെയർ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തിച്ചാണ് ആശുപത്രിയിൽ ഇത്തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കുന്നു.
Post Your Comments