തിരുവനന്തപുരം: ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങള്‍ക്ക് മുന്നില്‍ നിസ്സാരമായി ‘അനുഭവിച്ചോ‘ എന്ന് പറയുകയും ചെയ്ത വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ ശ്രീഹരി. ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്ന് ഹരീഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത് എന്ന് സി പി എമ്മുകാരോട് ഓർമിപ്പിക്കുകയാണ് അദ്ദേഹം. ഇക്കാര്യത്തിൽ മലയാളിക്ക് പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടില്ലെന്നും ഹരീഷ് കുറിച്ചു.
ഹരീഷ് വാസുദേവൻ ശ്രീഹരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ല. CPM കാരേ, നിങ്ങളുടെ പാർട്ടിയിലെ വിഴുപ്പ് ഭാണ്ഡങ്ങളെ സർക്കാർ പോസ്റ്റുകളിൽ ചുമക്കാൻ അല്ല വോട്ട് ചെയ്ത് ജനം അധികാരം തന്നത്. ഭരണഘടന പറയുന്ന പണി എടുക്കാൻ കഴിയുന്നവരെ മാത്രം അത്തരം പോസ്റ്റുകളിൽ വെയ്ക്കാൻ വേണ്ടിയാണ്. കഴിവ്കേടും വെളിവില്ലായ്മയും തെളിയിച്ച ഒരാളെ മാറ്റി ഇപ്പണിക്ക് കൊള്ളാവുന്ന ഒരു വനിതയെ ആ സ്ഥാനത്ത് ഇരുത്താൻ പറ്റുന്നില്ലെങ്കിൽ ഇനി മേലാൽ സ്ത്രീപക്ഷ രാഷ്ട്രീയം പറയാൻ മൈക്കിന് മുന്നിൽ പൊതുജനങ്ങളുടെ ചെലവിൽ സമയം ചെലവാക്കരുത്.
മേഴ്‌സിക്കുട്ടിയമ്മയെ പോലെ, CS സുജാതയെപ്പോലെ, സുജ സൂസൻ ജോർജിനെപ്പോലെ, എത്ര കഴിവുള്ളവർ ഉണ്ട് ആ പാർട്ടിയിൽ. വനിതാ കമ്മീഷൻ പുനഃസംഘടിപ്പിക്കാൻ എന്താണ് ഇനിയും താമസം? നിയമനത്തിൽ പാർട്ടി നോക്കണോ എന്നാണ് ഒരു ചോദ്യം. നോക്കാൻ പാടില്ല എന്നാണ് ഉത്തരം. എന്നാൽ അങ്ങനെയേ നിയമിക്കൂ എന്നു വാശിയുള്ളവർക്ക്, നിയമനമാർഗം ഭരണഘടനാ വിരുദ്ധമെന്നു തെളിയിക്കുംവരെ അത് തുടരാമെന്ന ഗതികേട് ഉണ്ടല്ലോ. അതിനും ആളുകൾ ഉണ്ടെന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
Post Your Comments