ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അൻപത് ലക്ഷമായി.
രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് രോഗം സ്ഥിരീകരിച്ചത്. 6.18 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു. ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.90 ലക്ഷമായി ഉയർന്നു.
ബ്രസീൽ(1.81 കോടി രോഗബാധിതർ), ഫ്രാൻസ്(57 ലക്ഷം രോഗബാധിതർ), തുർക്കി(53 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments