ന്യൂഡല്‍ഹി: വരുന്ന യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌ര നയിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.
പാര്‍ട്ടിയുടെ ക്യാപ്‌റ്റന്‍ പ്രിയങ്കയാണ്. സഖ്യം സംബന്ധിച്ചു ചര്‍ച്ച നടത്തും. ബി.ജെ.പിയെ നേരിടാന്‍ പാര്‍ട്ടി തീരുമാനിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
അതേസമയം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർ പ്രദേശ് സർക്കാരിനെ ജനങ്ങൾ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കുമെന്നാണ് റിപോർട്ടുകൾ. വികസനപ്രവർത്തനങ്ങളിൽ വലിയ മാതൃകയാണ് ഉത്തർപ്രദേശ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രിയങ്ക ആയിരുന്നു അവിടെ തെരഞ്ഞെടുപ്പിനെ നയിച്ചത്.
Post Your Comments