ന്യൂയോർക്ക് : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനെട്ട് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ ലോകത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അൻപത് ലക്ഷമായി ഉയർന്നു. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.18 ലക്ഷം പേർ മരിച്ചു.
Read Also :രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്!
ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.90 ലക്ഷമായി ഉയർന്നു. ബ്രസീൽ(1.81 കോടി രോഗബാധിതർ), ഫ്രാൻസ്(57 ലക്ഷം രോഗബാധിതർ), തുർക്കി(53 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
Post Your Comments