തിരുവനന്തപുരം: സ്ത്രീധനവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത്. സ്ത്രീധനം നല്‍കുകയാണെങ്കില്‍ അത് സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പുതിയ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
സ്ത്രീധനനിരോധന നിയമം നിലവിലുള്ളപ്പോൾ അക്കാര്യം പൂർണ്ണമായും വിസ്മരിച്ചുകൊണ്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയിൽ ഇരിക്കുന്ന ആൾ സ്ത്രീധനം നൽകുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതാണ് വിവാദമായിരിക്കുന്നത്. ജോസഫൈന്റെ പരാമർശം സ്ത്രീധനം അനുവദനീയമാണ് എന്ന രീതിയിലാണെന്ന് വിമർശകർ പറയുന്നു.
സ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ നിരന്തരമായി വിവാദ പ്രസ്താവനകള്‍ നടത്തുന്നത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്. ഇക്കാര്യത്തിൽ സി.പി.എമ്മിനുള്ളിലും അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ജോസഫൈന്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ സ്ഥാനത്തുനിന്നും ജോസഫൈനെ നീക്കണമെന്ന ആവശ്യം സി.പി.എം അനുഭാവികൾക്കിടയിലും ശക്തമാണ്.
Post Your Comments