ന്യൂഡല്‍ഹി ; പുതിയ വാക്സിന്‍ നയത്തില്‍ ഗുണം ലഭിച്ചത് ഗ്രാമങ്ങളിലാണെന്ന് കേന്ദ്രം. വാക്‌സിനേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസമായ തിങ്കളാഴ്ച നടത്തിയ പ്രതിരോധ കുത്തിവയ്പ്പുകളുടെ 63.68 ശതമാനവും നടന്നത് ഗ്രാമപ്രദേശങ്ങളിലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു .തിങ്കളാഴ്ചത്തെ മൊത്തം വാക്‌സിന്‍ ഡോസുകളില്‍ 56.09 ലക്ഷം വാക്‌സിനുകള്‍ ഗ്രാമീണ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കിയപ്പോള്‍ , നഗരങ്ങളില്‍ 31.9 ലക്ഷം പേര്‍ക്കുമാണ് നല്‍കിയതെന്നും കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.
മധ്യപ്രദേശാണ് പരമാവധി ഡോസുകള്‍ നല്‍കിയത്. തൊട്ട് പിന്നാലെ കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണുള്ളത്. ബീഹാര്‍, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട്, മഹാരാഷ്ട്ര, അസം എന്നിങ്ങനെയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങള്‍. ഗ്രാമീണ മേഖലയിലെ പ്രതിരോധ കുത്തിവയ്പ്പിനു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments