കൊച്ചി: ചാനൽ ചർച്ചയിലെ ‘ ബയോവെപ്പൺ’ പരാമർശത്തെ തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ആയിഷ സുല്‍ത്താനയുടെ രാജ്യാന്തര ബന്ധം അന്വേഷണ വിധേയമാക്കി പോലീസ്. ഇതിനായി ആയിഷയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴി വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കവരത്തി പോലീസ് അന്വേഷിച്ചതായി ആയിഷ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതായും വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ കൊച്ചിയിലേക്കു മടങ്ങുമെന്നും ആയിഷ വ്യക്തമാക്കി.
അറസ്റ്റ് ചെയ്താൽ ഉടൻ 50000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കണം എന്ന കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് പോലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാതിരുന്നത്. അറസ്റ്റിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലാതിരുന്നതിനാൽ അഭിഭാഷകനെ ഒഴിവാക്കിയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. അറസ്റ്റ് ചെയ്താൽ അഭിഭാഷകന്റെ സാന്നീധ്യത്തിൽ ചോദ്യം ചെയ്യണമമെന്നും, ഉടൻ തന്നെ ജാമ്യം നല്‍കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
Post Your Comments