Latest NewsKeralaNews

എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് എഐഎസ്എഫ്

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ പ്രതിഷേധം കനക്കുന്നു. ഗാർഹിക പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നത്. നിരവധി പേരാണ് ജോസഫൈനെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്. അത്തരത്തിൽ ജോസഫൈനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎസ്എഫ്. കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.

Read Also: സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയത്: ജോസഫൈനെ പുറത്താക്കണമെന്ന് കെ.സുധാകരന്‍

ഒരു സ്വകാര്യ ചാനൽ നടത്തിയ പരിപാടിക്കിടെയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ ജോസഫൈൻ പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ജോസഫൈനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തത്സമയ പ്രതികരണമെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: ജോസഫൈന്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button